വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ വേനൽക്കാല വിശ്രമത്തിനായി കസ്തേൽ ഗൊണ്ടോൾഫോയിലെ വസതിയിലെത്തി.
കഴിഞ്ഞ ഞായറാഴ്ച കസ്തേൽ ഗൊണ്ടോൾഫോയിലെ വേനൽക്കാല വസതിയായ വില്ല ബാർബെറിനിയിൽ എത്തിയ മാർപാപ്പ ഈ മാസം 27 വരെ അവിടെ തങ്ങും.
വിശ്രമകാലത്ത് മാർപാപ്പയുടെ പൊതുവായ കൂടിക്കാഴ്ചകൾ ഉണ്ടായിരിക്കില്ലെങ്കിലും ഞായറാഴ്ചകളിലെ ത്രിസന്ധ്യാ പ്രാർഥനയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. വിശ്രമകാലത്തിനിടയിൽ അടുത്ത 11ന് റോം രൂപതയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 200 ഓളം പേർക്കൊപ്പം മാർപാപ്പ കസ്തേൽ ഗൊണ്ടോൾഫോയിലെ ‘ബോർഗോ ലൗദാത്തോ സി’കാമ്പസിൽ ഉച്ചഭക്ഷണം കഴിക്കും.
മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ തന്റെ 12 വർഷത്തെ ഭരണകാലത്ത് റോമിലെ ചൂടുകാലത്ത് വത്തിക്കാനിലെ സാന്താ മാർത്തയിൽത്തന്നെ തുടരാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്.